Site iconSite icon Janayugom Online

ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായി നിർണ്ണായക നീക്കം; ചൈനീസ് വിദേശകാര്യ മന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി

ജർമ്മനിയിൽ നടക്കുന്ന മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. 2026നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും വർഷമാക്കി മാറ്റണമെന്ന് കൂടിക്കാഴ്ചയിൽ വാങ് യി പറഞ്ഞു. തുല്യതയും ബഹുമാനവും നിലനിർത്തിയാൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് വിദേശകാര്യ മന്ത്രിമാരുടെ ഈ സന്ദർശനം. ഏപ്രിലിൽ താൻ ചൈന സന്ദർശിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഷി ജിൻപിങ് വൈറ്റ് ഹൗസിലെത്തുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 4ന് ഇരുനേതാക്കളും 90 മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. സന്ദർശനത്തിന്റെ കൃത്യമായ തീയതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Exit mobile version