സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തി പ്രചാരണം നടത്തിയതിന് മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഭാരവാഹിക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി രഞ്ജിതക്കെതിരെയയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ രാഹുലിനെതിരായി നിലപാട് എടുത്ത യൂത്ത് കോൺഗ്രസ് നേതാവിനെ അധിക്ഷേപിച്ചതിനാണ് കേസ്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ എഐസിസിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജനെതിരെയാണ് സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്നതരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.സജന, ഇരുന്നിട്ടൊന്ന് കാല് നീട്ടിയാൽ പോരായിരുന്നോ? ഈ പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിഞ്ഞിട്ട്, ആ താളത്തിലൊന്ന് ഒതുങ്ങി ഇരുന്നിട്ട് കാല് നീട്ടിയാൽ മതിയായിരുന്നു, കാത്തിരുന്നോളൂ, അവൻ ചുമ്മാതിരിക്കുന്ന ഒരു ചെക്കനല്ല” എന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ രഞ്ജിത പറയുന്നത് . ഇവിടെ കണ്ടതിനെല്ലാം കണക്ക് ചോദിക്കാനായ് അവൻ തിരിച്ചെത്തുമെന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചത്.

