Site iconSite icon Janayugom Online

മാനനഷ്ടക്കേസ്: മേധാ പട്കറെ കുറ്റവിമുക്തയാക്കി

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന നൽകിയ 20 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പട്കറെ കോടതി കുറ്റവിമുക്തയാക്കി. ഡൽഹി സാകേത് കോടതിയിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഘവ് ശർമ്മയുടേതാണ് ഉത്തരവ്. മേധാ പട്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇതേ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കി. 

2006ലാണ് അന്നത്തെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ‘നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ്’ എന്ന സന്നദ്ധ സംഘടനയുടെ തലവനായിരുന്ന വി കെ സക്സേന മേധാ പട്കർക്കെതിരെ കേസ് ഫയൽ ചെയ്തത്. നർമ്മദ ബച്ചാവോ ആന്ദോളൻ പ്രവർത്തകയായ മേധാ പട്കർ ചാനൽ ചർച്ചയ്ക്കിടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു പരാതി. രണ്ട് പതിറ്റാണ്ടോളം നീണ്ട ഈ നിയമപോരാട്ടം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. 

2024 മേയ് മാസത്തിൽ ഇതേ കോടതി മേധാ പട്കർ കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നു. എന്നാൽ അപ്പീൽ നടപടികൾക്കും വിശദമായ പരിശോധനയ്ക്കും ശേഷം കോടതി ഈ വിധി തിരുത്തുകയായിരുന്നു. മേധാ പട്കറുടെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. 

Exit mobile version