Site iconSite icon Janayugom Online

അപകീര്‍ത്തിക്കേസ്; മേധാ പട്കര്‍ക്ക് അഞ്ച് മാസം തടവ്

ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അഞ്ച് മാസത്തെ തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 

24 വർഷം പഴക്കമുള്ള കേസിലാണ് ഡല്‍ഹി സാകേത് കോടതിയുടെ വിധി. സക്‌സേന ഭീരുവാണെന്നും ദേശസ്‌നേഹിയല്ലെന്നും ഹവാല ഇടപാടില്‍ ബന്ധമുണ്ടെന്നുമുള്ള മേധാ പട്കറിന്റെ പരാമര്‍ശങ്ങള്‍ സക്സേനയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രാഘവ് ശര്‍മ പറഞ്ഞു. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഓഗസ്റ്റ് ഒന്ന് വരെ കോടതി സമയം അനുവദിച്ചു.

അതേസമയം സത്യത്തെ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്നും തങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയിട്ടില്ല. തങ്ങളുടെ ജോലി മാത്രമാണ് ചെയ്തതെന്നും മേധ പട്കര്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മേധ പറഞ്ഞു. 

Eng­lish Sum­ma­ry: defama­tion case; Med­ha Patkar was jailed for five months

You may also like this video

Exit mobile version