Site iconSite icon Janayugom Online

അപകീര്‍ത്തികരമായ പരാമര്‍ശം; നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍

അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പ്രതികരിച്ചു. ഇന്ത്യയിലെ ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തോട് പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്, ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ‑കുവൈത്ത് ബന്ധങ്ങള്‍ക്ക് വിള്ളലേല്‍പിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു.

നാഗരിക പൈതൃകത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വത്തിനും അനുസൃതമായി ഇന്ത്യ ഗവണ്‍മെന്റ് എല്ലാ മതങ്ങള്‍ക്കും ഉയര്‍ന്ന ബഹുമാനം നല്‍കുന്നു. ഏതെങ്കിലും മത വ്യക്തിത്വത്തെ അപമാനിക്കുകയോ ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ അവഹേളിക്കുകയോ ചെയ്യുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കുറക്കാന്‍ ലക്ഷ്യമിടുന്ന ശ്രമങ്ങള്‍ക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അംബാസഡര്‍ പറഞ്ഞതായി എംബസി വക്താവ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Eng­lish sum­ma­ry; Defam­a­to­ry ref­er­ence; Indi­an Ambas­sador to Kuwait says action has been taken

You may also like this video;

Exit mobile version