Site iconSite icon Janayugom Online

കെജ്‌രിവാളിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: മൂന്ന് ബിജെപി എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് കുമാര്‍ ഗുപ്ത നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ മൂന്ന് ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു. ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടി. അനിൽ ബാജ്‌പേയ്, ജിതേന്ദർ മഹാജൻ, അജയ് മഹാവാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

എംഎല്‍എമാര്‍ ബെഞ്ചുകളില്‍ നിന്ന് ബഹളം വെയ്ക്കുകയും ഇരിക്കാന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കേള്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് സഭാ നടപടികള്‍ 15 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ചു. രണ്ടാം തവണയാണ് സഭ നിര്‍ത്തിയത്.

രാവിലെ സഭ തുടങ്ങിയ ഉടൻ കെജ്‌രിവാളിനെതിരായ ബിജെപി നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എഎപി എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചിരുന്നു. ഗോയല്‍ ഗുപ്ത മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ അപകീര്‍ത്തി പ്രമേയം കൊണ്ടുവരണമെന്നും ആം ആദ്മി എംഎല്‍എ മൊഹീന്ദര്‍ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Defam­a­to­ry remarks against Kejri­w­al: Three BJP MLAs suspended

You may like this video also

Exit mobile version