സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ പൊലീസില്‍ പരാതി നല്‍കി ഒഡീസി നര്‍ത്തകിയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ ഗാംഗുലി. ഠാക്കൂര്‍പുക്കൂര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു.ശരീരാധിക്ഷേപം നടത്തിയെന്നും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് ബുധനാഴ്ച നല്‍കിയ പരാതിയിലുള്ളത്. ഇവയുടെ സ്‌ക്രീന്‍ഷോട്ടുകളും പോലീസിന് കൈമാറിയിട്ടുണ്ട്.
കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലെ ഡോണ ഗാംഗുലിയുടെ നൃത്തപ്രകടനവുമായി ബന്ധപ്പെട്ടാണ് ഫെയ്‌സ്ബുക്ക് പേജില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നിലുള്ളവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പരാതി. അധിക്ഷേപ പോസ്റ്റുകള്‍ക്ക് പിന്നിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സമൂഹമാധ്യമത്തില്‍ അപകീർത്തി പരാമർശം; പരാതി നൽകി ഗാംഗുലിയുടെ ഭാര്യ ഡോണ

