തൃശൂരിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ വീണ്ടും പോസ്റ്റര്‍. ഡിസിസി ഓഫീസിന് മുന്‍പില്‍ ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു.ജോസ് വള്ളൂരിനെതിരെ നേരത്തെയും ചേരിതിരിഞ്ഞ് അണികള്‍ പോസ്റ്റര്‍ പ്രദര്‍ശനം നടത്തിയിരുന്നു,
അതിനിടെ, ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസ് എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് പോസ്റ്റർ.
ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതിയെന്നും ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഇതിനിടെ, നിർണ്ണായക തൃശൂർ ഡിസിസി യോഗം അല്പസമയത്തിനകം ചേരും.
English Summary:
Defeat in Thrissur: Poster again in Congress
You may also like this video: