Site iconSite icon Janayugom Online

കോട്ടയത്ത് പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മള്ളൂശ്ശേരി പി ഒ യില്‍ തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്‌ളാക്കന്‍ (18) ആണ് ഗാന്ധിനഗര്‍ പൊലീസിസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഗാന്ധിനഗര്‍ ഇന്‍സ്‌പെക്ടര്‍ ഷിജി കെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ്, പൊലീസുദ്യോഗസ്ഥരായ ശശികുമാര്‍, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ മുടിയൂര്‍ക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

ENGLISH SUMMARY:Defendant arrest­ed in Kot­tayam poc­so case
You may also like this video

Exit mobile version