Site icon Janayugom Online

പോസ്‌കോ കേസിലെ പ്രതിയെ പിടികൂടി

പോസ്‌കോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കട്ടപ്പന പൊലീസ് പിടികൂടി. റേഷന്‍ വ്യാപാരിയായ പ്രതി കട്ടപ്പനയില്‍ എത്തുന്നത് മനസ്സിലാക്കിയ കട്ടപ്പന ഡിവൈഎസ്പി വി.എ നൗഷാദ്‌മോന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന സി.ഐ, എസ്‌ഐ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സംഘം പ്രതിയെ കട്ടപ്പനയില്‍ എത്തിയപ്പോഴാണ് വാഴവര പള്ളി നിരപ്പേല്‍ കല്ലുവച്ചേല്‍ സാബുവിനെ പിടികൂടിയത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കേസിന് ആസ്പദമായ സംഭവം ആഗസ്റ്റ് 21നാണ് നടന്നത്. പ്രതിയുടെ അയല്‍വാസിയുടെ 12 വയസ്സുള്ള കുട്ടിയെയാണ് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്തത് അറിഞ്ഞ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ പീഢിപ്പിക്കുവാന്‍ ശ്രമിച്ചത്. കുതറി ഓടിയ പെണ്‍കുട്ടി പിതൃസഹോദരിയോട് വിവരം പറയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസം ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പ്രതി ഒളുവില്‍ കഴിയുകയായിരുന്നു. റേഷന്‍ മിഷിനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ എത്തിയതിനെ തുടര്‍ന്ന് പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
eng­lish summary;Defendant in POSCO case arrested
you may also like this video;

Exit mobile version