Site iconSite icon Janayugom Online

ജീവന് ഭീഷണിയുണ്ടെന്ന് വീഡിയോയുമായി പോക്സോ കേസ് പ്രതി

ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് പ്രതി അഞ്ജലി റീമ ദേവ്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇത് തന്റെ മരണമൊഴിയായി കണക്കാക്കണം എന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ അഞ്ജലി പറയുന്നു.

താൻ മരണപ്പെട്ടു എന്ന വാർത്ത വന്നാൽ ഈ ആറ് വ്യക്തികളായിരിക്കും അതിന് പിന്നിലെന്നും അഞ്ജലി പറയുന്നു. പേരെടുത്തു പറയാതെ രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേർക്കെതിരെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങളായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീയായി എന്നെ ചിത്രീകരിച്ച് കൊണ്ടിരിക്കുകയാണ്. ഒരാൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ മാത്രമാണ് ഇതിന് അടിസ്ഥാനമെന്ന് വീഡിയോയില്‍ പറയുന്നു. ഞാൻ എന്ത് ചെയ്തിട്ടാണ് എന്നെ വ്യക്തിഹത്യ ചെയ്യുന്നത്? കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്.

ആത്മഹത്യ ചെയ്യണമെന്ന് പോലും ആലോചിച്ചു. തെറ്റ് ചെയ്യാതെ എന്തിന് മരിക്കണമെന്ന് ചിന്തിച്ചു. അനിയന്റെ മുഖമാണ് ഓർമ്മ വരുന്നത്. അവന്റെ മുന്നിലെങ്കിലും ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന സത്യം തെളിയിക്കണം.

ഓഫീസിൽ ജോലി ചെയ്ത എല്ലാവരുടേയും വിവരങ്ങൾ എടുത്ത് പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ പോളിഗ്രാഫ് ടെസ്റ്റ് ചെയ്യണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെടുത്ത് എറിഞ്ഞ് കൊല്ലണമെന്നും അഞ്ജലി റീമ പറഞ്ഞു.

eng­lish summary;Defendant in the Poc­so case with the video that there is a threat in her life

you may also like this video;

Exit mobile version