ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസില്‍ ഇരുപതുകാരന് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചു.അഡീഷണല്‍ സെഷന്‍സ് ജഡ്ജി പല്ലവി അഗര്‍വാള്‍ ആണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.
പ്രതി ഒരു കരുണയും അര്‍ഹിക്കുന്നില്ലെന്നും അവസാന ശ്വാസം വരെ തടവറയില്‍ കഴിയണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. തടവുശിക്ഷയ്ക്കു പുറമേ അന്‍പതിനായിരം രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പ്രതിക്കെതിരെ ഐപിസി 376, പോക്‌സോ കുറ്റങ്ങളാണ് ചുമത്തിയത്. 21 ദിവസം കൊണ്ടു കുറ്റപത്രം നല്‍കിയ കേസില്‍ അഞ്ചു മാസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്.
2021 ജൂലൈ 18 നായിരുന്നു സംഭവം. കുഞ്ഞിനെ കളിപ്പിക്കാനെന്ന വ്യാജേന അയല്‍വാസിയായ പ്രതി തന്റെ മടിയില്‍ നിന്ന് കുഞ്ഞിനെ എടുത്ത് പുറത്ത് കൊണ്ടുപോയെന്നും, രക്തത്തില്‍ കുതിര്‍ന്ന കുട്ടിയുടെ പാന്റുമായാണ് ഒരു മണിക്കൂറിന് ശേഷം അയാള്‍ കുഞ്ഞിനെ തിരികെ കൊണ്ടുവന്നതെന്നും അമ്മ കോടതിയില്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് രണ്ടു ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നിരുന്നു.
english summary;Defendant sentenced to death for molesting infant
you may also like this video;