Site iconSite icon Janayugom Online

ഉക്രെയ‍‍്ന്‍ പ്രതിരോധ മന്ത്രിയെ മാറ്റി

പ്രതിരോധ മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചതായി ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി. പ്രതിരോധ മന്ത്രി ഒലെസ്‌കി റെസ്‌നിക്കോവിനു പകരം സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനായ റുസ്തം ഉമെറോവിനെ നിയമിക്കാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലന്‍സ്കി വ്യക്തമാക്കി. ഉക്രെയ‍്നിന്റെ പ്രതിരോധ മന്ത്രിയെ മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. 550 ദിവസം നീണ്ട യുദ്ധത്തിലൂടെയാണ് ഒലെസ്‍കി റെസ്‍നിക്കോവ് കടന്നു പോയത്. സെെന്യത്തോടും സമൂഹത്തോടുമെല്ലാം മന്ത്രാലയത്തിന് പു­തിയ സമീപനങ്ങളും ഇടപെടലുകളും ആവശ്യമാണെന്ന് ഞാ­ന്‍ വിശ്വസിക്കുന്നു- സെലന്‍സ്‍കി പറഞ്ഞു. 

ഞായറാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രതിരോധ മന്ത്രിയെ മാറ്റണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. വെര്‍ഖോവ്‌ന റഡയിലെ ഭൂരിപക്ഷം നിയമനിര്‍മ്മാതാക്കളും തീരുമാനത്തെ പിന്തുണയ്ക്കാനാണ് സാധ്യത. ഉമെറോവിന്റെ നിയമനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി സെലന്‍സ്‌കി പറഞ്ഞു. ഉമെറോവ് 2022 സെപ്റ്റംബര്‍ മുതല്‍ ഉക്രെയ്‌നിന്റെ സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനാണ്. കരിങ്കടല്‍ ധാന്യ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

2021 നവംബറില്‍ ഉക്രെയ‍്ന്‍ പ്രതിരോധ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റെസ്‌നിക്കോവ് രാജ്യത്തിന്റെ യുദ്ധ സന്നാഹങ്ങളെ സഹായിക്കാന്‍ കോടിക്കണക്കിന് ഡോളറിന്റെ പാശ്ചാത്യസഹായം നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. എ­ന്നാല്‍ പ്രതിരോധമ­ന്ത്രാലയ­ത്തെ ചുറ്റിപ്പറ്റിയുണ്ടായ അഴിമ­തി ആരോപണങ്ങള്‍ അദ്ദേഹ­ത്തിനു തിരിച്ചടിയായി. ഉക്രെയ‍്നിലെ ഒഡേസ മേഖ­ലയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമ­ണമുണ്ടായതിനു പിന്നാലെ­യാ­ണ് പ്രതിരോധ മന്ത്രിയെ മാറ്റി­ക്കൊണ്ടുള്ള പ്രഖ്യാപനം. ഉക്രെ­യ‍്നിന്റെ സഖ്യകക്ഷികള്‍ വി­തരണം ചെയ്യുന്ന എഫ്-16 യുദ്ധ­വിമാനങ്ങള്‍ അടുത്ത ഓഗ­സ്‌റ്റോ­ടുകൂടി രാജ്യത്ത് വിന്യസി­ക്കുമെന്ന് റെസ്‌നിക്കോവ് അറി­യിച്ചിരുന്നു. കൂടാതെ ഉക്രെയ‍്നി­ന്റെ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി­യായ ഉക്രെയ‍്ന്‍ഫോമിന് നല്‍­കിയ അഭിമുഖത്തില്‍ ഡ്രോണ്‍ നിര്‍മ്മാണം വര്‍ധിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ചും വെളിപ്പെടു­ത്തിയിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ മാറ്റാൻ തീരുമാനമായത്. 

Eng­lish Summary:Defense Min­is­ter of Ukraine has been replaced
You may also like this video

Exit mobile version