Site iconSite icon Janayugom Online

കീവ് മേഖലയുടെ മുഴുവന്‍ നിയന്ത്രണവും ഉക്രെയ്ന്‍ വീണ്ടെടുത്തതായി പ്രതിരോധമന്ത്രി

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ മുതലായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കീവ് മേഖലയുടെ നിയന്ത്രണവും ഉക്രെയ്ന്‍ വീണ്ടെടുത്തതായി പ്രതിരോധമന്ത്രി ഗന്ന മാലിയറോണ്‍. റഷ്യയുടെ അധിനിവേശ നീക്കങ്ങളില്‍ ഈ നഗരങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കീവില്‍ നിന്നും ചെര്‍ണീവില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍വാങ്ങിയെന്നും ഉക്രെയ്ൻ അവകാശപ്പെടുന്നു.

റഷ്യന്‍ അധിനിവേശം 39 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം കിഴക്കന്‍ മേഖലകളിലേക്കും രാജ്യത്തിന്റെ തെക്കന്‍ മേഖലകളിലേക്കും നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ ബുച്ചയില്‍ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നഗരത്തിന്റെ നിരത്തുകളിലും വഴിയോരത്തും മൃതശരീരങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish sum­ma­ry; Defense Min­is­ter says Ukraine has regained full con­trol of the Kyiv region

You may also like this video;

Exit mobile version