Site iconSite icon Janayugom Online

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ ചാരന് കൈമാറി: പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

policepolice

പാകിസ്ഥാന്‍ ചാരനുമായി രാജ്യത്തിന്റെ നിര്‍ണായകമായ വിവരങ്ങള്‍ പങ്കുവച്ച, പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥൻ അറസ്റ്റിൽ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ)). ഒഡീഷയിലെ ബാലസോർ ജില്ലയിലെ ചന്ദിപൂരിലുള്ള ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിയമിച്ച 57 കാരനായ ഉദ്യോഗസ്ഥനെയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ചാരനുമായി പങ്കുവെച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തതെന്ന് ഒഡിഷ പൊലീസ് പറഞ്ഞു.

മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ചില തന്ത്രപ്രധാനമായ വിവരങ്ങൾ ഒരു വിദേശ ഏജന്റിന് ഇയാള്‍ കൈമാറിയതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ചന്ദിപൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമത്തിന് പുറമെ ഐപിസി സെക്ഷൻ 120 എ, 120 ബി (ക്രിമിനൽ ഗൂഢാലോചന) പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഇതിനുപുറമെ, വാട്ട്‌സ്ആപ്പ് ചാറ്റുകളും അശ്ലീല ഫോട്ടോകളും വീഡിയോകളും ഫോണ്‍ വഴി ചാരന് കൈമാറിയിരുന്നുവെന്ന് കണ്ടെത്തിയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സഹായങ്ങളും ഇയാള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Defense research offi­cer arrest­ed for shar­ing sen­si­tive coun­try infor­ma­tion with Pak­istani spy

You may also like this video

Exit mobile version