ഡെറാഡൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് കേൾക്കാത്ത വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി.
100 രൂപ പിഴ ഈടാക്കിയാണ് സ്‌കൂൾ മാനേജ്‌മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഉത്തരവിറക്കിയിട്ടുള്ളത്. സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് എജ്യൂക്കേഷൻ ഓഫിസർക്ക് നാഷണൽ അസോസിയേഷൻ ഫോർ പാരന്റ്സ് ആന്റ് സ്റ്റുഡന്റ്സ് റൈറ്റ്‌സ് ദേശീയ പ്രസിഡന്റ് ആരിഫ് ഖാൻ കത്തയച്ചു.
ഞായറാഴ്‌ച മൻ കി ബാത്ത് പരിപ്പാടി കേള്‍ക്കാനായി സ്‌കൂളിൽ എത്താത്ത കുട്ടികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അല്ലാത്തപക്ഷം 100 രൂപ പിഴ ഈടാക്കുമെന്നും ഡെറാഡൂണിലെ ജിആർഡി നിരഞ്ജൻപൂർ അക്കാദമി ഉത്തരവിട്ടു. ഈ ഉത്തരവിന്റെ സ്‌ക്രീൻഷോട്ട് രക്ഷിതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നൽകിയിട്ടുണ്ട്. നിലപാട് അറിയിക്കാത്ത പക്ഷം വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കുമെന്ന് ഉത്തരവിട്ടതായി വ്യക്തമാകുന്നുവെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഓഫിസർ പ്രദീപ് കുമാർ പറഞ്ഞു. മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഏപ്രിൽ 30ന് 100 എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു. നൂറാം എപ്പിസോഡ് ആയതിനാൽ രാജ്യത്തെ സ്‌കൂളുകൾ ഉൾപ്പെടെ പലയിടത്തും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
english summary: Dehradun: Students reportedly fined for not listening to PM Modi’s ‘Mann Ki Baat’
you may also like this video: