ജീവനക്കരുടെ അവകാശങ്ങൾ എന്നും സംരക്ഷിക്കുകയും ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുകയും ചെയ്തിട്ടുള്ള ഇടതുപക്ഷ പാരമ്പര്യമുള്ളപ്പോൾ ന്യായമായ അവകാശങ്ങൾ സംരക്ഷിച്ച് കിട്ടാൻ വീഥിയിലിറങ്ങേണ്ടി വരുന്നതും ആനുകൂല്യങ്ങൾ വൈകുന്നതും ജീവനക്കാരിൽ ആശങ്ക സൃഷ്ടിക്കുന്നുവെന്നും കുടിശ്ശികയാവുന്ന ക്ഷാമബത്തകൾ അനുവദിക്കാത്തതും ശംമ്പള പരിഷ്കരണ നടപടികൾ നീട്ടി കൊണ്ട് പോവുന്നതും ജീവനക്കാരുടെ ആശങ്ക നാൾക്കുനാൾ വർദ്ധിപ്പിക്കാൻ മാത്രമെ ഉപകരിക്കൂവെന്നും ജോയിന്റ് കൗൺസിൽ ആലത്തൂർ മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ അംജത് ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം എസ് അനിൽകുമാർ, സി എ ഈജു, സന്തോഷ് പി കെ എസ് സ്വപ്ന, സജീവ് ജി, എ ശ്രുതി എന്നിവർ സംസാരിച്ചു.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നത് ആശങ്ക സൃഷ്ടിക്കുന്നു: ജോയിന്റ് കൗൺസിൽ

