Site iconSite icon Janayugom Online

ഷെംഗന്‍ വിസ ലഭിക്കുന്നതില്‍ കാലതാമസം

ഷെംഗന്‍ വിസ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതു മൂലം ആയിരക്കണക്കിനു യാത്രക്കാര്‍ വലയുന്നുവെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെംഗന്‍ വിസയില്‍ ഗ്രീസ്, ജര്‍മനി, ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിനാലാണ് ഈ രാജ്യങ്ങളുടെ എംബസികള്‍ കാലതാമസം വരുന്നത്. അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മുന്‍പ് വിസ ലഭിച്ചിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ കാത്തിരുന്നിട്ടും നടപടിയാവുന്നില്ലെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിനു ശേഷം ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാലാണ് നടപടികള്‍ വൈകുന്നതെന്നാണ് എംബസികളുടെ വാദം. ഗ്രീസ് വിസ ലഭിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഗ്രീസ് എംബസിയില്‍ മാത്രം രണ്ടര ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന് ഏജന്റുമാര്‍ പറയുന്നു. വിമാന ടിക്കറ്റ്, ഹോട്ടല്‍ എന്നിവ വന്‍ തുക മുടക്കി ബുക്ക് ചെയ്ത ശേഷമാണു വിസയ്ക്ക് അപേക്ഷിക്കുന്നത്.

വിസ ലഭിക്കാന്‍ വൈകുന്നതു മൂലം നിശ്ചിത ദിവസം യാത്ര ചെയ്യാനാകാതെ ഒട്ടേറെ പേര്‍ക്ക് പണം നഷ്ടമായി. ഇതിനു പുറമേ അപേക്ഷാ ഫീസ് ആയി 12,000 രൂപ എംബസിക്കു നല്‍കണം. വിസ വേണ്ടെന്നു വച്ച് പാസ്‌പോര്‍ട്ട് തിരികെ ചോദിച്ചാലും എംബസി അധികൃതര്‍ ഗുരുതര അലംഭാവമാണ് കാട്ടുന്നതെന്നും പരാതിയുണ്ട്. എംബസിക്ക് ഇ മെയില്‍ അയച്ചാലും മറുപടി ലഭിക്കുന്നില്ല.

Eng­lish sum­ma­ry; Delay in get­ting Schen­gen visa

You may also like this video;

Exit mobile version