Site iconSite icon Janayugom Online

ഡല്‍ഹി നിയമസഭാ തെരഞെടുപ്പ് : ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാര്‍ട്ടി

അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാര്‍ട്ടി. പതിനൊന്ന് സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. സമീപകാലത്ത് കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയിലെത്തിയ ആറ് നേതാക്കന്‍മാരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട് .

മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ചൗധരി സുബൈര്‍ അഹമ്മദ്, വീര്‍ ദിംഗന്‍, സുമേഷ് ഷോക്കീന്‍ എന്നിവരും മുന്‍ ബിജെപി നേതാക്കളായ ബ്രഹ്മ് സിംഗ് തന്‍വാര്‍, അനില്‍ ഝാ, ബിബി ത്യാഗി എന്നിവരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. അരവിന്ദ് കെജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

70 മണ്ഡലങ്ങളിലേക്കുള്ള ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് 2025 ഫെബ്രുവരിയിലോ അതിനോ മുന്‍പോ നടക്കാനിരിക്കെയാണ് നേരത്തെ തന്നെ ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 2020‑ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62ലും എഎപിക്കായിരുന്നു വിജയം. വന്‍ വിജയം നേടിയ ആം ആദ്മി മൂന്നാം തവണയും കെജരിവാളിനെ തന്നെ മുഖ്യമന്ത്രിയാക്കി. ഏഴാം ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15ന് അവസാനിക്കും.

Exit mobile version