Site iconSite icon Janayugom Online

ഡൽഹി സ്ഫോടനം; അതീവ ജാഗ്രതയിൽ പാകിസ്ഥാൻ, വ്യോമതാവളങ്ങളിൽ ‘റെഡ് അലേർട്ട് പ്രഖ്യാപിച്ചു

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് ഉണ്ടായ സ്ഫോടനത്തിൻ്റെ പാകിസ്താൻ സുരക്ഷാ സംവിധാനങ്ങൾ അഭൂതപൂർവമായി വർധിപ്പിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താൻ രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണ് നടപടി. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാകിസ്ഥാൻ്റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ 11 മുതൽ നവംബർ 12 വരെ പാകിസ്താൻ നോട്ടീസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട്. അതിർത്തി മേഖലയിൽ കൂടുതൽ വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കാനാണ് ഈ നടപടി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏതുസമയവും പ്രവർത്തിക്കാൻ തയാറായി സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയെ തുടർന്ന് പാകിസ്താൻ വ്യോമസേനയോട് വിമാനത്താവളങ്ങളിൽ നിന്ന് ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. തങ്ങളുടെ വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിനായി പാകിസ്താൻ പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഇന്ത്യ‑പാകിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാകിസ്ഥാൻ്റെ എയർ ഡിഫൻസ് ശൃംഖല സജീവമാണ്.

Exit mobile version