Site iconSite icon Janayugom Online

ഡല്‍ഹി സ്ഫോടനം; കേരളത്തിലും സുരക്ഷാ പരിശോധന ശക്തമാക്കി

ഡല്‍ഹിയിലെ സ്ഫോടനത്തിന് പിന്നാലെ കേരളത്തില്‍ പരിശോധന നടത്തുകയാണ് പൊലീസ്. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആരാധനാലയങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധ നടത്താൻ ഡിജിപി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടക്കം പൊലീസ് പരിശോധന നടത്തുകയാണ്. ബോംബ് സ്‌ക്വാഡും ഡോഗ്‌സ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തുമെന്നാണ് വിവരം. യാത്രക്കാരുടെ ബാഗുകള്‍ അടക്കം പരിശോധിക്കുകയാണ് പൊലീസ്. സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലും പ്രദേശങ്ങളിലുമടക്കം ഒരേസമയം തെരച്ചില്‍ നടക്കും.

ഡല്‍ഹി ചെങ്കോട്ടയ്ക്കടുത്തുള്ള മെട്രോ സ്റ്റേഷന് സമീപമാണ് വന്‍ സ്‌ഫോടനം നടന്നത്. എട്ട് മരണമാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 30ലധികം പേര്‍ക്കാണ് പരിക്കേറ്റത്.

Exit mobile version