Site iconSite icon Janayugom Online

ദില്ലി ചലോ മാര്‍ച്ച് ഇന്ന് ; ഡല്‍ഹിയില്‍ നിരോധനാജ്ഞ

കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (എന്‍പി വിഭാഗം) നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന്. കര്‍ഷക പ്രതിഷേധത്തിന് തടയിടാന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി അതിര്‍ത്തി പ്രദേശമായ സിംഘു, ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് ബന്തവസ്സാണ് ഒരുക്കിയിരിക്കുന്നത്.

ഡല്‍ഹിലേക്ക് കര്‍ഷകര്‍ എത്താതിരിക്കാന്‍ വലിയ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് വഴി തടഞ്ഞിട്ടുണ്ട്. ഇതിനു പുറമെ ഇരുമ്പാണികളുള്ള മുള്‍വേലികളും സ്ഥാപിച്ചു. ഡല്‍ഹിയിലെ നിരോധനാജ്ഞ ഒരു മാസത്തേക്കാണ്. ആളുകള്‍ കൂട്ടം ചേരുന്നത് പൂര്‍ണ്ണമായും വിലക്കിയുള്ള ഉത്തരവാണ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ട്രാക്ടറുകള്‍, ട്രക്കുകള്‍, ബസുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കുണ്ട്. യുദ്ധസമാനമായ മുന്നൊരുക്കങ്ങളാണ് ഉത്തര്‍ പ്രദേശ്, ഹരിയാന അതിര്‍ത്തികളിലും നടത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: Del­hi Cha­lo March today; Pro­hibito­ry order in Delhi
You may also like this video

Exit mobile version