സ്കൂളുകളില്‍ ആര്‍എസ്എസ് ചരിത്രം പഠിപ്പിക്കണമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ്. രാഷ്ട്ര നീതി കോഴ്സില്‍ ആർ എസ് എസ് ചരിത്രം ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികളില്‍ മൗലിക ചുമതലകളെ സംബന്ധിച്ച് അവബോധമുണ്ടാക്കാനാണ് എന്ന് പറഞ്ഞാണ് ആര്‍ എസ് എസ് നേതാക്കളുടെ ചരിത്രം പാഠപുസ്തകത്തിലേക്ക് ഒളിച്ചുകടത്തുന്നത്.
പൗരാവബോധം, ധാര്‍മിക ഭരണം, ദേശാഭിമാനം തുടങ്ങിയവ വിദ്യാര്‍ഥികളില്‍ ശക്തിപ്പെടുത്താനാണ് ഇതെന്നും മന്ത്രി അവകാശപ്പെടുന്നു. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലാണ് ആര്‍ എസ് എസ് നേതാക്കളുടെ ചരിത്രം പഠിപ്പിക്കുന്നത്.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുവെന്ന ആര്‍ എസ് എസിന്റെ അവകാശവാദം, ദുരന്ത സമയങ്ങളിലെ സേവനങ്ങള്‍ എന്നിവയൊക്കെ പാഠങ്ങളില്‍ ഉള്‍പ്പെടുത്തും.പരിഷ്‌കരണം ആര്‍എസ് എസിനെ കുറിച്ചുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

