Site iconSite icon Janayugom Online

മദ്യനയക്കേസ് : കെ ക​വി​ത ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരായി

ഡ​ൽ​ഹി സ​ർ​ക്കാ​രിന്റെ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസില്‍ ബിആ​ർഎ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്റെ മ​ക​ളു​മാ​യ കെ ക​വി​ത ഇഡിക്ക് മുൻപിൽ ഹാജരായി. കവിത​യ്ക്കൊപ്പം ബിആർഎസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്.

ര​ണ്ടാം​വ​ട്ട ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇക്കഴിഞ്ഞ വ്യാ​ഴാ​ഴ്ച എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) മു​മ്പാ​കെ ഹാ​ജ​രാ​യി​ല്ല.പ​ക​രം ബിആ​ർഎ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​മ​ഭാ​ര​ത് കു​മാ​റാ​ണ് ഇ​ഡി ഓ​ഫി​സി​ലെ​ത്തി​യ​ത്. ഇഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സോ​മ ഭാ​ര​ത്​ കൈ​മാ​റി. ഇ​തി​ന്​ പി​ന്നാ​ലെയാണ് മാ​ർ​ച്ച്​ 20ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന്​​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ.​ഡി ക​വി​ത​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ചു.

മാ​ർ​ച്ച് 11ന് ​ക​വി​ത​യെ ഇഡി ഒ​മ്പ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെയ്തിരുന്നു.

Eng­lish Sum­ma­ry: Del­hi excise pol­i­cy case: BRS leader Kavitha reach­es ED office
You may also like this video

Exit mobile version