ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേഴ്സണൽ അസിസ്റ്റന്റ് (പിഎ) ദേവേന്ദ്ര ശർമയുടെ വീടുൾപ്പെടെ അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
കേസില്‍ ഇഡി ശർമ്മയെയും ചോദ്യം ചെയ്തു. ഓഗസ്റ്റിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സമർപ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
2021–22 എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ ശുപാർശ പ്രകാരം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സിസോദിയയെ മുഖ്യപ്രതിയാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ വസതിയിലും ഓഫീസിലും ബാങ്ക് ലോക്കറിലും സിബിഐ ഇതിനകം പരിശോധന നടത്തിയിരുന്നു.
English Summary: Delhi Excise scam; ED raids Sisodia’s PA’s residence
You may also like this video