Site iconSite icon Janayugom Online

പുതിയ മദ്യനയം പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയില്‍ പുതിയ മദ്യനയം പിന്‍വലിച്ചു. ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാന്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ സിബിഐ അന്വേഷണതിന് ഉത്തരവ് നല്‍കിയതിന് പിന്നാലെ ആണ് നടപടി. തലസ്ഥാനത്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ് എക്സൈസ് വകുപ്പിന്റെ ചുമതല. പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് അന്വേഷണം തുടങ്ങി. സിബിഐയും ഇകാര്യത്തില്‍ പരിശോധന നടത്തുകയാണ്. മദ്യനയത്തെച്ചൊല്ലി ലഫ്. ഗവര്‍ണറും സര്‍ക്കാരും പരസ്യമായി ഏറ്റുമുട്ടലിലാണ്. 

Eng­lish Summary:Delhi gov­ern­ment with­draws new liquor policy
You may also like this video

Exit mobile version