Site icon Janayugom Online

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യ‑ആഭ്യന്തര മന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി.

ജൂൺ ഒമ്പതിന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി മെയ് 30 നാണ് ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തത്. ജെയിനിന്റെ കുടുംബത്തിന്റെയും കമ്പനികളുടെയും 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഏപ്രിലിൽ ഇഡി കണ്ടുകെട്ടിയിരുന്നു.

ഇതിൽ അക്കിഞ്ചൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻഡോ മെറ്റൽ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, മറ്റ് കമ്പനികൾ എന്നിവയുടെ ആസ്തികളും ഉൾപ്പെടുന്നു.

Eng­lish summary;Delhi Health Min­is­ter Satyen­der Jain con­tin­ue in jail; Bail was rejected

You may also like this video;

Exit mobile version