Site iconSite icon Janayugom Online

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച കേസ് : കോടതിയില്‍ ഹാജരായി വിവേക് അഗ്നിഹോത്രി മാപ്പ് ചോദിച്ചു

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് ചോദിച്ച് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രി.2018ല്‍ ഡല്‍ഹി ഹൈക്കോടതി ജ‍ഡ്ജി ആയിരുന്ന എസ്.മുരളീധറിനെതിരേ പക്ഷപാതം ആരോപിച്ച് ട്വീറ്റ് ചെയ്തതാണ് അഗ്നിഹോത്രിക്കെതിരായ കേസ്.

ഭീമ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലിലായ ആക്റ്റിവിസ്റ്റ് ഗൗതം നവ് ലഖയെ മോചിപ്പിച്ചതിനെതിരെയായിരുന്നു ട്വീറ്റ്. തുടര്‍ന്ന് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സത്യവാങ്മൂലത്തിലുടെ ഖേദം പ്രകടിപ്പിച്ച അഗ്നിഹോത്രിയോട് വ്യക്തിപരമായ ഖേദം പ്രകടിപ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

ജസ്റ്റീസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റീസ് മഹാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജുഡീഷറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിവേക് അഗ്നിഹോത്രി അറിയിച്ചു

Eng­lish Summary:
Del­hi High Court Judge insult case: Vivek Agni­hotri appeared in court and apologized

You may also like this video:

Exit mobile version