Site iconSite icon Janayugom Online

മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും,ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയ്ക്ക് വീണ്ടും തിരിച്ചടി. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയിരിക്കുന്നത്.

ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ കാണുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സിസോദിയ ജാമ്യാപേക്ഷ നല്‍കിയിരുന്നു.ജയിലിൽ കഴിയുന്ന സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാൻ കോടതി പ്രത്യേകം അനുമതി നൽകിയിരുന്നു.എന്നാൽ അദ്ദേഹം വീട്ടിലെത്തുന്നതിന് മുൻപ് ആരോഗ്യനില മോശമായതിനാൽ ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

രോഗിയായ ഭാര്യയെ കാണാൻ ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഡൽഹി ഹൈക്കോടതി മനീഷ് സിസോദിയയ്ക്ക് സമയം അനുവദിച്ചിരുന്നത്. ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ ഫോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി മനീഷ് സിസോദിയ ജാമ്യം തേടിയിരുന്നെങ്കിലും, അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

സിസോദിയയുടെ ഭാര്യയെക്കുറിച്ച് എൽഎൻജെപി ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി, എയിംസിലെ ഡോക്ടർമാരുടെ ബോർഡ് അവരെ പരിശോധിക്കണമെന്നും നിർദേശിച്ചു. അവൾക്ക് മികച്ച ചികിത്സ നൽകണമെന്ന് നിർദ്ദേശിച്ചു. 

Eng­lish Summary:
Del­hi High Court rejects Man­ish Siso­di­a’s bail plea

You may also like this video:

Exit mobile version