Site icon Janayugom Online

ഭാര്യ ഭര്‍ത്താവിന് കീഴ്പ്പെട്ടവളല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ഭര്‍ത്താവിന്‍റെ അനുബന്ധമല്ല ഭാര്യയെന്നും ഭാര്യയുടെ വ്യക്തിത്വം ഭര്‍ത്താവിന്‍റെ വ്യക്തിത്വവുമായി കൂട്ടിച്ചേര്‍ക്കരുതെന്നും ഡല്‍ഹി ഹൈക്കോടതി. സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനും,സാമ്പത്തികമായി സ്വതന്ത്രമാകാനും അവര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞു.

ഭാര്യ ഭര്‍ത്താവിന് കീഴപ്പെട്ടവളല്ലെന്നും , അവരുടെ എല്ലാ സാമ്പത്തിക വിവരങ്ഹളും പങ്കെടുക്കേണ്ടതില്ലെന്നും ജസ്റ്റിസ് നജ്മിവാസിരി പറ‍ഞ്ഞു. ഭാര്യ ഭര്‍ത്താവിന്‍റെ അനുബന്ധമല്ല.

അവരുടെ വ്യക്തിത്വം ഭര്‍ത്താവിന്‍റെ വ്യക്തിത്വവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല. നിയമത്തിന് മുന്നില്‍ അവര്‍ക്ക് സ്വന്തം വ്യക്തിത്വ മുണ്ട്. അവര്‍ക്ക് സ്വപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അവകാശമുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാമ്പത്തികമായി സ്വതന്ത്രയാകാനും അവര്‍ക്ക് അവകാശമുണ്ട് കോടതി പറഞ്ഞു

Eng­lish Summary:
Del­hi High Court says that wife is not sub­or­di­nate to husband

You may also like this video:

Exit mobile version