ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കൂടുതല്‍ പേര്‍ അറസ്റ്റില്‍. അഞ്ചുപേര്‍ കൂടി അറസ്റ്റിലായതായി ഡൽഹി പൊലീസ് പറഞ്ഞു. കെട്ടിട ഉടമ അടക്കമുള്ളവരാണ് പിടിയിലായത്. കോച്ചിംഗ് സെന്റര്‍ ഉടമയും കോ ഓർഡിനേറ്ററും ഞായറാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴ് ആയി. ബേസ്‌മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ബേസ്‌മെന്റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രയിരുന്നു ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി രൂപീകരിച്ചു. ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വിദ്യാർഥികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു.
English Summary: Delhi IAS Coaching Center Tragedy: More Arrested
You may also like this video