Site iconSite icon Janayugom Online

കൊടും ചൂടിൽ ഡൽഹി

രാജ്യതലസ്ഥാനത്ത് ചൂട് കനക്കുന്നു. താപനില 45 ഡിഗ്രിക്ക് മുകളിലാണ്. രാജ്യത്തുടനീളം വൈദ്യുത പ്രതിസന്ധി നേരിടുകയാണ്. അതേസമയം കൽക്കരി വിതരണത്തിന് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഉപയോഗിക്കാൻ തീരുമാനമായി.

കൽക്കരി പ്രതിസന്ധിയെ തുടർന്ന് രാജസ്ഥാനിലും പവർകട്ട് പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി പറയുന്നു. യുപിയിലും ആന്ധ്രയിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

Eng­lish summary;Delhi in extreme heat

You may also like this video;

YouTube video player
Exit mobile version