Site iconSite icon Janayugom Online

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ചു

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ പദവി ഒഴിയുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച കത്തിൽ അനിൽ ബൈജാൻ വിശദീകരിച്ചു. 2016 ഡിസംബർ ഒന്നിനാണ് അദ്ദേഹം ലെഫറ്റ്നന്റ് ഗവർണറായി ചുമതല ഏൽക്കുന്നത്.

അന്നത്തെ ലെഫ്റ്റ്നെന്റ് ഗവർണർ നജീബ് ജങ്കിന്റ അപ്രതീക്ഷിത രാജിയെ തുടർന്നായിരുന്നു മുൻ ആഭ്യന്തര സെക്രട്ടറിയായ അനിൽ ബൈജാലിന്റെ നിയമനം. പദവിയിൽ 5 വർഷവും 4 മാസവും സേവനമനുഷ്ടിച്ച ശേഷമാണ് അദ്ദേഹം പദവി ഒഴിയുന്നത്.

നീണ്ട കാലയളവിനിടെ ഒട്ടേറെ തവണ ലെഫ്റ്റ്നന്റ് ഗവർണർ ഡൽഹി സർക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. ഡൽഹി സർക്കാരും ലെഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാര തർക്കം സുപ്രിംകോടതിക്ക് മുന്നിൽ വരെ എത്തിയിരുന്നു. എംസിഡി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹം പദവി ഒഴിയുന്നത്.

Eng­lish summary;Delhi Lieu­tenant Gov­er­nor Anil Bai­jal resigns

You may also like this video;

Exit mobile version