മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത അനുയായി അമിത് അറോറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള ബഡ്ഡി റീട്ടെയിലിന്റെ ഡയറക്ടറാണ് അറോറ. അമിത് അറോറ, ദിനേശ് അറോറ , അർജുൻ പാണ്ഡെ എന്നിവർ സിസോദിയയുടെ “അടുത്ത കൂട്ടാളികൾ” ആണെന്നും ഇവര്‍ പൊതുപ്രവർത്തകർക്കായി “മദ്യ ലൈസൻസികളിൽ നിന്ന് പിരിച്ചെടുക്കുന്ന പണം കൈകാര്യം ചെയ്യുന്നതിലും വഴിതിരിച്ചുവിടുന്നതിലും സജീവമായി ഏർപ്പെട്ടിരുന്നു” എന്ന് സാമ്പത്തിക അന്വേഷണ ഏജൻസി ആരോപിച്ചു . ഈ കേസിൽ ഇതുവരെ അഞ്ച് പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യവ്യവസായി സമീർ മഹന്ദ്രുവിനെ ചോദ്യം ചെയ്യലിന് ശേഷം സെപ്റ്റംബർ 27 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു.
English Summary: Delhi liquor policy case: Manish Sisodia’s follower businessman arrested
You may also like this video