ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി എംപി സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. രാവിലെ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇഡിയെ ഉപയോഗിക്കുന്ന കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് സഞ്ജയ് സിങ്ങിന്റെ വീട്ടിലെ പരിശോധന. മുൻപ് ആപ്പ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെയും ഇ ഡി അറസ്റ്റ് ചെയ്ത ജയിലിലടച്ചിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമ വേട്ടയുടെ ഭാഗമായി ‘ന്യൂസ് ക്ലിക്ക്’ ഓൺലൈൻ മാധ്യമസ്ഥാപനത്തിന്‍റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും പൊലീസ് സ്പെഷൽ സെൽ റെയ്ഡ് നടത്തി. തുടർന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി എട്ടരയോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയാസ്ഥ കോടതിയെ സമീപിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് പ്രബീര്‍ ഹര്‍ജി നല്‍കിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ ഹര്‍ദീപ് കൗര്‍ ഈ ഹര്‍ജി ഉടന്‍ പരിഗണിക്കും. പ്രബിര്‍ പുര്‍കയാസ്ഥയെയും നിക്ഷേപകനും എച്ച്ആര്‍ മേധാവിയുമായ അമിത് ചക്രവര്‍ത്തി എന്നിവരെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
English Summary:Delhi liquor policy corruption case; Aam Aadmi MP Sanjay Singh was arrested by ED
You may also like this video