ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല.സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി റൗസ് അവന്യൂ കോടതി ഈമാസം 18വരെ നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡികാലാവധി പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടുകയായിരുന്നു.
കേസിൽ ഇഡി അറസ്റ്റ് ചെയ്‌ത ആം ആദ്‌മി പാർടി എംപി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ ഇല്ലാതെ ആറുമാസമായി സഞ്ജയ് സിങ് ജയിലിൽ ആണെന്നതും കോഴവാങ്ങിയ പണം കണ്ടെത്താനായിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് സമാനമായ രീതിയിൽ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് ആം ആദ്‌മി പാർടി നേതാക്കൾ.
English Summary:
Delhi liquor policy corruption case: No bail for Manish Sisodia
You may also like this video: