Site iconSite icon Janayugom Online

അങ്കണവാടി ജീവനക്കാര്‍ക്കെതിരെ എസ്മ ചുമത്തി ഡല്‍ഹി ലഫ്. ഗവര്‍ണര്‍

ESMAESMA

ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് സമരം ചെയ്തുവരുന്ന അങ്കണവാടി ജീവനക്കാര്‍ക്കെതിരെ അവശ്യ സേവന പരിപാലന നിയമം (എസ്മ) ചുമത്തി. ജനുവരി ഒന്നുമുതലാണ് അങ്കണവാടി ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. എസ്മ ചുമത്തിയതിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
സമരം അടിച്ചമര്‍ത്തുന്നതിന് വേണ്ടി അങ്കണവാടിക്കാരെ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി എസ്മ ചുമത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡൽഹി സ്റ്റേറ്റ് അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് യൂണിയൻ (ഡിഎസ്എഡബ്ല്യുഎച്ച്‌യു) പറഞ്ഞു. സമരം മൂന്ന് പുതിയ രൂപത്തിൽ പുനരാരംഭിക്കുമെന്ന് യൂണിയൻ ആവര്‍ത്തിച്ചു. അങ്കണവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും സർക്കാർ ജീവനക്കാരന്റെ പദവി പോലും നൽകുന്നില്ല. ഓണറേറിയത്തിൽ ജോലി ചെയ്യുന്ന സന്നദ്ധ പ്രവർത്തകരായിട്ടാണ് അവരെ കണക്കാക്കുന്നത്. കോടതി വിധി വന്നാൽ സിവിൽ നിയമലംഘനത്തിലൂടെ എസ്മ ലംഘിച്ച് സമരം പുനരാരംഭിക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ് ശിവാനി പറഞ്ഞു.
ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലാണ് എസ്മ നിയമം ചുമത്തി ഉത്തരവിട്ടത്. എസ്മ നിയമപ്രകാരം അടുത്ത ആറ് മാസത്തേക്ക് അങ്കണവാടി ജീവനക്കാര്‍ക്ക് സമരം നടത്താന്‍ കഴിയില്ല. ഓണറേറിയം, മാന്യമായ ജോലി സമയം, സർക്കാർ ജീവനക്കാരെന്ന പദവി നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാർ സമരം നടത്തുന്നത്.
അങ്കണവാടി ജീവനക്കാര്‍ക്ക് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നത് ഡൽഹി സര്‍ക്കാരാണെന്നാണ് വാദം. ഈ അവകാശവാദത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് ജീവനക്കാര്‍ രംഗത്തെത്തിയത്.

Eng­lish Sum­ma­ry: Del­hi Luff charges ESMA against Angan­wa­di work­ers Governor
You may like this video also

Exit mobile version