രണ്ടുമാസത്തിനിടെ മൂന്നുതവണ മാറ്റിവച്ച ഡൽഹി മേയർ തെരഞ്ഞെടുപ്പ് ഇന്ന്. ലെഫ്റ്റനന്റ് ഗവർണറും ഭരണ കക്ഷിയായ എഎപിയും തമ്മിലുള്ള ഭിന്നത മൂലമാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്. സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ടവകാശമുണ്ടോ എന്നതിനെ ചൊല്ലിയായിരുന്നു തർക്കം.
തുടര്‍ന്ന് ആം ആദ്മി പാർട്ടി നേതാവ് ഷെല്ലി ഒബ്റോയ് സമർപ്പിച്ച ഹര്‍ജിയില്‍ അവര്‍ക്കനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്കു പുറമെ, ആറ് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെയും ഇന്ന് തന്നെ തെരഞ്ഞെടുക്കും.
English Summary: delhi mayor election today
You may also like this video

