Site icon Janayugom Online

ഡല്‍ഹി മെട്രോ ട്രെയിനില്‍ തീപിടിത്തം

ഡല്‍ഹി മെട്രോ ട്രെയിനില്‍ തീപിടിത്തം. നോയിഡില്‍ നിന്ന് ദ്വാരക ഭാഗത്തേക്ക് പോവുകയായിരുന്ന മെട്രോ ട്രെയിനിനാണ് തീപിടിത്തം ഉണ്ടായത്. ബോഗിയില്‍ തീയും പുകയും കണ്ടെത്തിയതിനെ തുടര്‍ന്ന് യമുന ബാങ്ക് സ്റ്റേഷനടുത്ത് ട്രെയിൻ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. അതേസമയം യാത്ര‍ക്കാരെല്ലാവരും സുരക്ഷിതരാണ്. തീ പിടിത്തത്തെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് അല്പനേരം തടസ്സപ്പെട്ടു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം നടത്തും. 

Eng­lish Summary;Delhi Metro train catch­es fire
You may also like this video

Exit mobile version