ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനു കീഴിലെ വാര്‍ഡുകളുടെ എണ്ണം 272ല്‍ നിന്ന് 250 ആയി നിജപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടന്നത്. നാലാം തീയതി നടന്ന തെരഞ്ഞെടുപ്പില്‍ 50 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഭരണകക്ഷിയായ എഎപി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം. 134 മുതല്‍ 146 വരെ സീറ്റുകള്‍ (46 ശതമാനം) എഎപി നേടുമെന്നാണ് സീ ന്യൂസ് പ്രവചിച്ചിരിക്കുന്നത്. ബിജെപി 84–94, കോണ്‍ഗ്രസ് എട്ട്-14 സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ സര്‍വേ പറയുന്നു.
English Summary: Delhi municipal election result today
You may also like this video