Site icon Janayugom Online

ആരാധനാലയങ്ങള്‍ തുറന്നു നല്‍കി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹെല്‍ത്ത് മിനിസ്ട്രിയുടെ ചട്ടങ്ങള്‍ പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഇന്നുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നു നല്‍കി ഡല്‍ഹി സര്‍ക്കാര്‍. ഒക്ടോബര്‍ 15 വരെയാണ് ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കുമായി ആരാധനാലയങ്ങള്‍ തുറന്നു നല്‍കുന്നതായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ ഒന്നുമുതല്‍ കഴിഞ്ഞ അഞ്ച് മാസമായി ഡല്‍ഹിയിലെ ആരാധനാലയങ്ങള്‍ അടച്ചിരിക്കുകയായിരുന്നു. പ്രവേശനാനുമതി നല്‍കിയെങ്കിലും കൂട്ടമായുള്ള സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ മജിസ്ട്രേറ്റിനും, പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും, മറ്റ് വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version