ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാര്‍ ആക്രമിച്ചെന്ന ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപി സ്വാതി മലിവാള്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു.
നോർത്ത് ഡൽഹിയിലെ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) അഞ്ജിത ചെപ്യാലയുടെ നേതൃത്വത്തിലാണ് എസ്ഐടി അന്വേഷണം നടത്തുന്നത്. കേസ് രജിസ്റ്റർ ചെയ്ത സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന എസ്ഐടിയിൽ മൂന്ന് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
അന്വേഷണത്തിന് ശേഷം എസ്ഐടി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബിഭാവ് കുമാറിന്റെ മൊബൈൽ ഡാറ്റ വീണ്ടെടുക്കാനുള്ള യാത്രയിലാണ് പൊലീസ്. സ്വാതി മലിവാൾ ആരോപിച്ചത് പോലെ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരം കെജ്‌രിവാളിന്റെ സിസിടിവി ദൃശ്യങ്ങളുടെ ഡിവിആർ പൊലീസ് പിടിച്ചെടുത്തു. ദൃശ്യങ്ങളുടെ ശൂന്യമായ ഭാഗം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.
മലിവാളിനെ ആക്രമിച്ച കേസിൽ കെജ്‌രിവാളിന്റെ മുൻ പിഎയെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
English Summary: Delhi Police formed a special investigation team to investigate the case of assault on Swati Maliwal
You may also like this video