Site iconSite icon Janayugom Online

രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വിശദാംശങ്ങൾ നൽകാനാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസിന്റെ നോട്ടീസ്. എന്നാൽ നോട്ടീസ് കൈമാറാൻ പോയ ഡൽഹി പൊലീസിനെ മൂന്ന് മണിക്കൂറോളം കാത്തുനിർത്തിയെന്ന ആരോപണവുമുയര്‍ന്നു. ജനുവരിയിൽ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച് രാഹുൽ പരാമർശിച്ചത്. ഈ മാസം 15നാണ് പൊലീസ് സംഘം രാഹുൽ ഗാന്ധിയെ കാണാൻ എത്തിയത്. മൂന്ന് മണിക്കൂര്‍ കാത്തുനിന്നിട്ടും രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചില്ലെന്നും പിന്നീട് 16ന് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ വീണ്ടും എത്തി നോട്ടീസ് നൽകിയത് ഒന്നര മണിക്കൂര്‍ കാത്തു നിന്നിട്ടാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Summary;Delhi Police Notice to Rahul Gandhi

You may also like this video

Exit mobile version