Site iconSite icon Janayugom Online

ഹിജാബ് വിവാദം മനഃപൂർവം സൃഷ്ടിച്ചത്: കേന്ദ്ര വഖഫ് കൗൺസിൽ

മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രധാന പരിഗണന നൽകണമെന്നും എന്നാൽ ഹിജാബ് വിവാദം ചിലർ മനഃപൂർവം സൃഷ്ടിക്കുന്നതാണെന്നും കേന്ദ്ര വഖഫ് കൗൺസിൽ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. വിശ്വാസം വ്യക്തിപരമാണ്. അത് പ്രകടിപ്പിക്കേണ്ടതല്ല, ആചരിക്കേണ്ടതാണ്.

തലയിൽ തട്ടമിട്ടാലേ മുസ്‌ലിം ആവുകയുള്ളൂ എന്ന് വിചാരിക്കുന്നത് നിരർത്ഥകമാണ്. പൊതു സമൂഹത്തിന് മുന്നിൽ പ്രത്യേക ഐഡന്റിറ്റിയുണ്ടാക്കാനുള്ള ശ്രമം മുസ്‌ലിം സമുദായത്തെ പിന്നോട്ടടിക്കുമെന്നും കൗൺസിൽ അംഗം ടി ഒ നൗഷാദ് പറഞ്ഞു.

കേന്ദ്ര വഖഫ് കൗൺസിൽ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനായി 11 ജീവനക്കാരെ സംസ്ഥാന വഖഫ് ബോർഡിൽ നിയമിച്ച് ശമ്പളം നൽകുന്നത് കേന്ദ്ര വഖഫ് കൗൺസിലാണ്.

വഖഫ് വസ്തുവകകളുടെ ജിഐഎസ് മാപ്പിങ് പ്രക്രിയ പൂർത്തിയായിട്ടില്ല. സംസ്ഥാന വഖഫ് ബോർഡ് നിർജീവമായി തുടർന്നാൽ ആവശ്യമായ ഉത്തരവുകൾ നൽകുവാനും വേണ്ടിവന്നാൽ ശക്തമായി ഇടപെടാനും ശ്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പയുമായി ബന്ധപ്പെട്ട മൂന്ന് ദിവസത്തെ വഖഫ് അദാലത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അംഗങ്ങൾ.

eng­lish sum­ma­ry; Delib­er­ate­ly cre­at­ed by the hijab con­tro­ver­sy: Cen­tral Waqf Council

you may also like this video;

Exit mobile version