Site iconSite icon Janayugom Online

ബം​ഗ്ലരൂവിൽ നിന്ന് എംഡിഎംഎ എത്തിച്ച് വിൽപന; യുവാക്കൾ പിടിയിൽ

ബം​ഗ്ലരൂവിൽ നിന്നും എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽപന നടത്തിയ സംഘം പൊലീസ് പിടിയിൽ. അബി അശോക്, കെബിൻ എബ്രഹാം, ഹക്കീം എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശ്രീകാര്യത്തെ വാടകവീട്ടിൽ നിന്ന് യുവാക്കളെ പിടികൂടിയത്. 112.44 ഗ്രാം എംഡിഎംഎയും മൈക്രോ ത്രാസുകളും എംഡിഎംഎ ചൂടാക്കാൻ ഉപയോ​ഗിക്കുന്ന ​ഗ്ലാസ് ഓയിൽ ബർണർ ട്യൂബുകളുമാണ് ഇവരിൽ നിന്നും പിടികൂടി. സംഭവത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേതൃത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് കമീഷണർ അറിയിച്ചു.

Exit mobile version