Site icon Janayugom Online

ഡെല്‍റ്റ വകഭേദം ആദ്യത്തേതില്‍ നിന്ന് മൂന്നിരട്ടി അപകടകാരി

കോറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ആദ്യ വൈറസിനേക്കാൾ 300 മടങ്ങ് രോഗാണു വാഹക (വൈറല്‍ ലോഡ് ) ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയ പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.ആല്‍ഫ വകഭേദത്തെ അപേക്ഷിച്ച് 1.6 മടങ്ങും ആദ്യ വകഭേദത്തെ അപേക്ഷിച്ച് രണ്ട് മടങ്ങുമാണ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപന തോതിലെ വര്‍ധനവ്.

അതേസമയം 10 ദിവസങ്ങൾക്കുള്ളിൽ വൈറല്‍ ലോഡ് കുറഞ്ഞ് വരുന്നതായും കൊറിയയുടെ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വൈറല്‍ ലോഡ് കൂടുതലാകുമ്പോള്‍ രോഗികളുടെ എണ്ണവും മൊത്തം രോഗികളില്‍ സ്ഥിതി ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കും.വാക്‌സിനേഷന്‍ മന്ദഗതിയിലായതിനാലാണ് ഏഷ്യയില്‍ ഡെല്‍റ്റ വകഭേദം കൂടുതല്‍ പിടിമുറുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
eng­lish summary;Delta vari­ant is three times more dan­ger­ous than the first
you may also like this video;

Exit mobile version