Site iconSite icon Janayugom Online

വില വര്‍ധിച്ചിട്ടും സ്വര്‍ണത്തിന് ആവശ്യക്കാരേറി; ആവശ്യകത എട്ട് ശതമാനം വര്‍ധിച്ച് 136.6 ടണ്ണായി

വില റെക്കോഡ് ഭേദിക്കുമ്പോഴും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യക്കാര്‍ മടികാട്ടിയില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ രാജ്യത്തെ മൊത്തം സ്വര്‍ണ ഡിമാന്‍ഡ് എട്ട് ശതമാനം വര്‍ധിച്ച് 136.6 ടണ്ണിലെത്തി.
റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങുന്നത് വര്‍ധിപ്പിച്ചതും ആവശ്യകത ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷം 16 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിക്കൂട്ടിയത്. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ മാത്രം 19 ടണ്‍ ആര്‍ബിഐ വാങ്ങിക്കഴിഞ്ഞു. ഇനിയും ഉയരാനാണ് സാധ്യത.

ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ മൂല്യം 20 ശതമാനം വര്‍ധിച്ച് 75,470 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ സ്വര്‍ണ വില 11 ശതമാനം വര്‍ധിച്ചിരുന്നു. സ്വര്‍ണാഭരണ ഡിമാന്‍ഡ് നാല് ശതമാനം വര്‍ധിച്ച് 95.5 ടണ്ണായി. സ്വര്‍ണ ബാറുകള്‍, നാണയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് 19.9 ശതമാനം കൂടി 41.1 ടണ്ണായി.പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാരണം മാര്‍ച്ച് മാസത്തില്‍ സ്വര്‍ണ ആവശ്യകതയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: Demand for gold ris­es despite ris­ing prices; Demand increased eight per­cent to 136.6 tonnes
You may also like this video

Exit mobile version