Site iconSite icon Janayugom Online

പാക് യുദ്ധവിമാനങ്ങൾക്ക് ഡിമാൻഡ് ഏറുന്നു, ആറ് മാസത്തിനുള്ളിൽ ഐ എം എഫ് സഹായം വേണ്ടെന്നുവെക്കും: പാക് മന്ത്രി

പാകിസ്താന്റെ സമ്പദ് വ്യവസ്ഥ മുന്നേറുകയാണെന്നും താമസിയാതെ അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ധനസഹായം വേണ്ടെന്ന് വെക്കാൻ സാധിച്ചേക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. സാമ്പത്തിക പ്രതിസന്ധി കാരണം ദേശീയ എയർലൈനായ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് (PIA) വിൽക്കാൻ നിർബന്ധിതരായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഖ്വാജ ആസിഫ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ ഓഡറുകളിൽ ചൈനയുടേതുൾപ്പെടെ വലിയ വർധനയുണ്ടായതായും ഖ്വാജ ആസിഫ് പറ‍ഞ്ഞു.

2025 മേയ് മാസത്തിൽ ഇന്ത്യയുമായുണ്ടായ നാല് ദിവസത്തെ സൈനികസംഘർഷത്തിനുശേഷം പാകിസ്താനിലേക്കുള്ള പ്രതിരോധ ഓഡറുകൾ വൻതോതിൽ വർധിച്ചതായും പാകിസ്താന് ഉടൻതന്നെ ഐഎംഎഫിന്റെ വായ്പകൾ വേണ്ടെന്ന് വെക്കാൻ കഴിഞ്ഞേക്കുമെന്നും ചൊവ്വാഴ്ച ജിയോടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഖ്വാജ അസഫ് അവകാശപ്പെട്ടത്. ഇന്ത്യയുമായുള്ള സംഘർഷത്തെ പാകിസ്ഥാന്‍ അതിജീവിച്ചതിലൂടെ പാക് സൈനികോപകരണങ്ങൾക്ക് ലോകമെമ്പാടും ആവശ്യക്കാർ കൂടിയതായും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു. പാകിസ്താൻ്റെ സൈനിക മികവ് ലോകശ്രദ്ധ നേടിയതായും ഖ്വാജ ആസിഫ് അവകാശപ്പെട്ടു.

Exit mobile version