Site iconSite icon Janayugom Online

നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ആവശ്യം; കേസ് അടുത്ത മാസം പരിഗണിക്കാനൊരുങ്ങി കുവൈത്ത് കോടതി

നെറ്റ്ഫ്ലീക്സ് നിരോധിക്കണമെന്നാവിശ്യപ്പെട്ട് കുവൈത്തില്‍ കേസ്. ഇസ്ലാമിക, ശരീഅത്ത് തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചും കുവൈത്തിലെ പരമ്പരാഗത സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആരോപിച്ചാണ് കേസെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കേസ് ജൂണ്‍ എട്ടിന് അഡ്‍മിനിസ്‍ട്രേറ്റീവ് കോടതി പരിഗണിക്കും.

നെറ്റ്ഫ്ലിക്സിലൂടെ സംപ്രേക്ഷണം ചെയ്‍ത ‘ഫ്രെണ്‍ഡ്‍സ് ആന്റ് മൈ ഡിയറസ്റ്റ്’ എന്ന ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കുവൈത്തിലെ സ്വദേശികള്‍ക്കിടയില്‍ വലിയ തോതിലുള്ള പ്രതിഷേധം ചിത്രത്തെച്ചൊല്ലിയുണ്ടായി. സദാചാര നിയമ ലംഘനങ്ങള്‍ക്ക് ചിത്രം ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇതേ തുടര്‍ന്നാണ് നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. 

Eng­lish Summary:Demand that Net­flix be banned; A Kuwaiti court is set to hear the case next month
You may also like this video

Exit mobile version