ത്രിപുരയിൽ പ്രതിപക്ഷ പാർടി എംപിമാർക്കെതിരെ നടന്ന ബിജെപി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപിമാര്‍ക്ക് നേരേ പശ്‌ചിമ ത്രിപുരയിലെ ബിശാൽഗഡിൽ ആക്രമണം ഉണ്ടായത്. എംപിമാർ സഞ്ചരിച്ച ഒരു വാഹനം കത്തിക്കുകയും മറ്റ് രണ്ട് വാഹനങ്ങൾ തകർക്കുകയും ചെയ്‌തു.അർധഫാസിസ്‌റ്റ് ഭീകരവാഴ്‌ചയെ ഓർമിപ്പിക്കുന്നതാണ് പ്രതിപക്ഷത്തിനുനേരേ ത്രിപുരയിൽ നടക്കുന്ന ആക്രമണങ്ങൾ. ബിജെപിയുടെ ഗുണ്ടാരാജാണ് ഇപ്പോൾ നടക്കുന്നത്.
ക്രമസമാധാന നില തകർന്നിരിക്കുകയാണ്.എംപിമാരുടെ സംഘത്തിന് പോലും ആക്രമണം നേരിടേണ്ടിവരുന്നവുവെങ്കിൽ സാധരണ പാർടി പ്രവർത്തകരുടെ പ്രവർത്തനസ്വാതന്ത്ര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എംപിമാരുടെ സംഘത്തെ കാണാൻ വിസമ്മതിക്കുന്ന ഗവർണർ സത്യദേവ് നാരായൺ ആര്യയുടെ സമീപനവും പ്രതിഷേധാർഹമാണ്. ത്രിപുരയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്.
ക്രമസമാധാനതകർച്ചയുടെ വ്യാപ്‌തി നേരിട്ട് മനസ്സിലാക്കാനും പാർലമെന്റിൽ അവതരിപ്പിക്കാനുമാണ് എംപിമാർ ത്രിപുരയിലെത്തിയത്. നേരിയ ഭൂരിപക്ഷത്തിന് അധികാരം നിലനിർത്തിയ ബിജെപി, ഉയിർത്തെഴുന്നേൽക്കുന്ന ഇടതുപക്ഷത്തെ തകർക്കാനാണ് പ്രതിപക്ഷ പാർടി ഓഫീസുകൾക്ക് നേരേയും പ്രവർത്തകരുടെ കടകൾക്കും വീടുകൾക്ക് നേരേയും ആക്രമം അഴിച്ചുവിട്ടിരിക്കുന്നത്.
കടകളും വീടുകളും വ്യാപകമായി അഗ്‌നിരയാക്കുകയുമാണ്.
2018 ൽ ബിജെപിസഖ്യം വിജയിച്ചപ്പോഴും ഈ രീതിയിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു.എന്നാൽ ഇതുകൊെണ്ടാന്നും ഇടതുപക്ഷത്തെ തകർക്കാനായില്ലെന്ന് മാത്രമല്ല ബിജെപിയുടെ മുന്നേറ്റത്തെ തടയാനും ഇടതുപക്ഷത്തിന് കഴിഞ്ഞു.അതിലുള്ള അരിശമാണ് പ്രതിപക്ഷ വേട്ടയിലുടെ ബിജെപി പ്രകടിപ്പിക്കുന്നത്. ഗോവിന്ദന്‍മാഷ് അഭിപ്രായപ്പെട്ടു
English Summary:
Democracy being butchered in Tripura: MV Govindan
You may also like this video: